CinemaGeneralIndian CinemaLatest NewsUncategorized

കെജിഎഫ് താരം അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു

പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ബംഗളൂരുവിൽ വെച്ചാണ് അപകടമുണ്ടായത്. മെഴ്‌സിഡസ് ബെൻസ് കാർ ആണ് അപകടത്തിൽപെട്ടത്. തലനാരിഴയ്ക്കാണ് പരിക്കുകളില്ലാതെ അവിനാഷ് രക്ഷപ്പെട്ടത്.

അവിനാഷ് ജിമ്മിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. പ്രഭാത സവാരിക്കായി എത്തിയ ആളുകളാണ് കാർ അപകടത്തിൽപെട്ടത് ശ്രദ്ധിച്ചത്. ഇവർ തന്നെയാണ് താരത്തെ കാറിൽ നിന്ന് പുറത്തെടുത്തത്. കാറുമായി കൂട്ടിയിടിച്ച ട്രക്കിന്റെ ഡ്രൈവറെ കുബ്ബൺ പാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടത്തിൽ തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകൾ പറ്റുക മാത്രമേ ഉണ്ടായുള്ളൂ എന്നും അവിനാഷ് പിന്നീട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

Also Read: ‘വിദ്യാസാ​ഗറിന്റെ മരണ കാരണം കൊവിഡ് അല്ല, 95 ദിവസം അബോധാവസ്ഥയിലായിരുന്നു’: തമിഴ്നാട് ആരോഗ്യമന്ത്രി

യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങളിലെ അവിനാഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൻഡ്രൂ എന്ന കഥാപാത്രമായാണ് അവിനാഷ് ചിത്രത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button