CinemaGeneralIndian CinemaLatest NewsMollywood

ആഴക്കടലിലെ ആക്ഷന്‍, അടിപിടി: അടിത്തട്ട് ട്രെയ്‍ലർ എത്തി

ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലർ റിലീസായി. ഡാർക് ആക്‌ഷൻ ത്രില്ലർ ​വിഭാ​ഗത്തിൽ ഉൾപ്പെടുന്ന സിനിമ പൂർണമായും ആഴക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രെയ്‍ലറിലും മുഴുവനായി കടല്‍ രംഗങ്ങളാണ് കാണാൻ സാധിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിൽ ദൃശ്യവത്കരിക്കപ്പെട്ടിട്ടുള്ള ഒരു വ്യത്യസ്ത ത്രില്ലർ അനുഭവം തന്നെ ആയിരിക്കും അടിത്തട്ട് എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന.

മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളാണ് സിനിമ പറയുന്നത്. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഖായിസ് മിലന്‍ ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പാപ്പിനു ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Also Read: വിദ്യാസാ​ഗറിന് വിട: നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം

ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍, അബ്ദുസമദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button