BollywoodCinemaGeneralIndian CinemaLatest News

സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയം: അക്ഷയ് കുമാറിന്റെ ഗൂർഖയുടെ ചിത്രീകരണം മാറ്റിവെച്ചതായി റിപ്പോർട്ട്

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. സമീപകാലത്തെ അക്ഷയ് കുമാറിൻറെ ഏറ്റവും വലിയ പരാജ ചിത്രമായിരുന്നു ഇത്. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് വെറും 86 കോടിയാണ് നേടിയത്. രജപുത് രാജാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന ചിത്രത്തിൽ മാനുഷി ഛില്ലാറായിരുന്നു നായികയായെത്തിയത്. യഷ് രാജ് ഫിലിംസായിരുന്നു ചിത്രം നിർമ്മിച്ചത്.

സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയം അക്ഷയ് കുമാറിന്റെ മറ്റ് ചിത്രങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അക്ഷയ് നായകനായി എത്തുന്ന ഗൂര്‍ഖയുടെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2023ലേക്ക് മാറ്റിവെച്ചതായാണ് വിവരം. സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ ഗൂര്‍ഖയുടെ ചിത്രീകരണം 2023ലേക്ക് മാറ്റിയതെന്നാണ് വിവരം. ചിത്രം ഉപേക്ഷിച്ചതായും ചില റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, അക്ഷയ്‌യും ഗൂർഖ നിർമ്മാതാക്കളും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

സഞ്ജയ് പുരൺ സിംഗ് ചൗഹാൻ ആണ് ഗൂർഖ സംവിധാനം ചെയ്യുന്നത്. യുദ്ധവീരനായ മേജർ ജനറൽ ഇയാൻ കാർഡോയുടെ വേഷത്തിലാണ് അക്ഷയ് ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. അതേസമയം ഷൂട്ടിംഗിന് ആവശ്യമായ അനുമതികളാണ് ഗൂർഖയെ പിന്നോട്ട് തള്ളുന്നതിന് പിന്നിലെ യഥാർത്ഥ കാരണം എന്നും റിപ്പോർട്ടുകളുണ്ട്.

Also Read: ഊഴത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു: കാത്തിരിപ്പിൽ ആരാധകർ

ആനന്ദ് എൽ റായി സംവിധാനം ചെയ്ത രക്ഷാബന്ധനാണ് അക്ഷയ് കുമാറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. രക്ഷാബന്ധന് പുറമെ രാം സേതു, സെൽഫി, മിഷൻ സിൻഡ്രെല്ല എന്നിവയും അക്ഷയ്‌യുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

 

shortlink

Related Articles

Post Your Comments


Back to top button