CinemaGeneralIndian CinemaLatest NewsMollywood

‘കുറച്ചു പഠിത്തം… കൂടുതൽ ഉഴപ്പ്…’: പ്രതിഭ ട്യൂട്ടോറിയൽസ് മോഷൻ പോസ്റ്റർ എത്തി

അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയൽസ്. ‘കുറച്ചു പഠിത്തം… കൂടുതൽ ഉഴപ്പ്…’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. പ്രദീപിന്റെയും ഭരതന്റെയും ടൂട്ടോറിയൽ കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗുഡ് ഡേ മൂവീസ് ആന്റ് അനാമിക മൂവീസ്സിന്റെ ബാനറിൽ എം ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്: ശ്രുതി ഹാസൻ

ഇപ്പോളിതാ, ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുഴുനീള കോമഡി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കുന്നു എന്നാണ് വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിക്കുന്ന പോസ്റ്ററാണ് റിലീസായത്.

 

 

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സുധീഷ്, ജോണി ആന്റണി, പാഷാണം ഷാജി, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, അൽത്താഫ് സലിം, വിജയകൃഷ്ണൻ, അപ്പുണ്ണി ശശി, ജയകൃഷ്ണൻ, എൽദോ രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button