CinemaLatest NewsNew ReleaseNEWS

സഹോദരബന്ധത്തിന്റെ കഥ പറയുന്ന ‘പ്യാലി’: ടൈറ്റിൽ സോങ് പുറത്ത്

എൻ എഫ് വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘പ്യാലി’. നടൻ എൻ എഫ് വർഗീസിന്റെ മകൾ സോഫിയ വർഗീസും ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസും ചേർന്നാണ് ചിതം നിർമ്മിക്കുന്നത്. നവാഗതരായ ബബിത-റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ ടൈറ്റിൽ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. ബാർബി ശർമ്മ, ജോർജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read Also:- പ്രണയ കഥയുമായി ഷെയ്നും പവിത്രയും: ഉല്ലാസം ഇന്ന് മുതൽ

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയുമാണ് സിനിമയുടെ പ്രമേയം. അഞ്ച് വയസ്സുകാരി പ്യാലിയുടെയും അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകമാണ് സിനിമ. നേരത്തെ, സിനിമയുടെ ടീസർ ദുൽഖർ സൽമാൻ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്യാലി നേടിയിരുന്നു. ജുലൈ 8ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button