CinemaGeneralIndian CinemaLatest NewsMollywood

റോക്കട്രി: ദി നമ്പി എഫക്ട് വ്യാജ പതിപ്പ് പ്രചരിക്കുന്നു

നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നത്. പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്.

ആഗോള തലത്തിൽ വരെ പ്രശംസ നേടിയ ചിത്രം ഇന്നലെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാൽ, ഇതിനിടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. എച്ച് ഡി വ്യാജ പതിപ്പാണ് പ്രചരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രത്തിന്റെ വ്യാജൻ ഓൺലൈനിൽ എത്തിയത് അണിയറക്കാരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്.

Also Read: പ്യാലിയുടെയും സിയയുടെയും അത്ഭുതങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകനെ കൈപിടിച്ച് നടത്തി പ്യാലി ട്രെയ്‌ലർ: വീഡിയോ

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവ കൂടാതെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ആർ മാധവന്റെ ട്രൈ കളർ ഫിലീസും വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിമ്രാൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രഥമ പ്രദർശനം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button