CinemaGeneralIndian CinemaLatest NewsMollywood

’ഓളെ മെലഡി’യുമായി സലിം കുമാർ: യൂട്യൂബിൽ ഹിറ്റായി തല്ലുമാലയിലെ പുതിയ ​ഗാനം

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോളിതാ, ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ’ഓളെ മെലഡി’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.

നടൻ സലിം കുമാർ, ഹരിചരൺ, ബെന്നി ദയാൽ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. മുഹ്സിൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ നിലവിൽ ആറാം സ്ഥാനത്താണ് ​ഗാനം. നേരത്തെ പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

Also Read: സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം: രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് വിശാൽ

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്‌റ്റ് 12ന് തിയേറ്ററിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button