CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിലെത്തുന്ന ‘സബാഷ്‌ ചന്ദ്രബോസ്’: റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിലെത്തുന്ന ‘സബാഷ്‌ ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് മോഷന്‍ പോസ്റ്റര്‍ നടന്‍ ജയസൂര്യയാണ് റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 5ന് തിയേറ്ററിലെത്തും.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം, ദേശീയ അവാര്‍ഡ് ജേതാവ് വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. 1980കളിലെ തെക്കന്‍ കേരളത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ, ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പൻ നിര്‍മ്മിച്ച ചിത്രം, ക്യാപ്പിറ്റല്‍ സ്റ്റുഡിയോസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.

ടൊവിനോ തോമസ് നായകനാകുന്ന ‘വാശി’ ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ‘കാമുകിപ്പാട്ട്’ എന്ന പ്രണയ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. വി.സി അഭിലാഷ്, അജയ് ഗോപാല്‍ എന്നിവരാണ് ഗാനരചന നിർവ്വഹിച്ചിട്ടുള്ളത്.

എഡിറ്റിംഗ്-സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍- ജോസ് ആന്റണി, ആര്‍ട്ട്-സാബുറാം, മിക്‌സിങ്ങ്-ഫസല്‍ എ ബക്കര്‍,സൗണ്ട് ഡിസൈന്‍-ഷെഫിന്‍ മായന്‍,ഡി ഐ-സൃക് വാര്യര്‍,വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്-സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ് എല്‍ പ്രദീപ്,കൊറിയോഗ്രാഫി: സ്പ്രിംഗ്,ആക്ഷന്‍- ഡ്രാഗണ്‍ ജെറോഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍-രോഹിത് നാരായണന്‍,അരുണ്‍ വിജയ് വി സി,വി എഫ് എക്‌സ്-ഷിനു, സബ് ടൈറ്റില്‍-വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍,സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.

shortlink

Related Articles

Post Your Comments


Back to top button