CinemaGeneralIndian CinemaLatest NewsMollywood

ഇത് ചെറിയ കേസല്ല: ന്നാ താൻ കേസ് കൊട് ടീസർ എത്തി

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. കോടതി വ്യവഹാരങ്ങളും അതിന് അടിസ്ഥാനമായി സംഭവിച്ച കൊലപാതകവും ഇടവിട്ട് കാണിക്കുന്ന വ്യത്യസ്തമായ ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹ നിർമ്മാണവും നിർവഹിക്കുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.

Also Read: ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യായി ചിരഞ്ജീവി: ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്ത്

ഷെർണി എന്ന ഹിന്ദി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച രാകേഷ് ഹരിദാസാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button