GeneralLatest NewsNEWSTV Shows

പോകല്ലേയെന്ന് അഭ്യർത്ഥിച്ച് ആരാധകർ, ഒടുവിൽ തീരുമാനം മാറ്റി കുടുംബപ്രേക്ഷകരുടെ പ്രിയതാരം

ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ദൈവത്തിന് നന്ദി.

കുടുംബ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട ഷോയാണ് പരമ്പരകൾ. ടെലിവിഷൻ പരമ്പരകളിലെ നായികാനായകന്മാർക്ക് വീട്ടിലെ ഒരംഗത്തിന്റെ സ്ഥാനമാണ് പ്രേക്ഷകർ നൽകുന്നത്. കന്നട ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് സിബ്ബു സൂര്യൻ. ജനപ്രിയ പരമ്പര ‘റോജ’യിൽ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിബ്ബു സൂര്യൻ ഈ പരമ്പരയിൽ നിന്നും പിന്മാറുന്നതായി ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ വാർത്തയിൽ നിരാശരായ ആരാധകർ താരത്തോട് ഷോ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ സജീവമായതിനു പിന്നാലെ തന്റെ തീരുമാനം മാറ്റിയതായി അറിയിച്ചിരിക്കുകയാണ് നടൻ.

read also: നമ്മുടെ മഹാഭാരതത്തെ ലോകോത്തരമാക്കിയ പ്രതിഭ: പീറ്റർ ബ്രൂക്കിനെ കുറിച്ച് രാജേഷ് ശർമ്മ

‘റോജ’യിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ചുവെന്നും ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനയാണ് അതിനു കാരണമെന്നും സിബ്ബു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ദൈവത്തിന് നന്ദി. നിരവധി സന്ദേശങ്ങൾ, കോളുകൾ, പോസ്റ്റുകൾ, ടാഗുകൾ, കമന്റുകൾ, ഹാഷ്‌ടാഗുകൾ, എന്നിവ കണ്ട് ഞാൻ അമ്പരന്നു. ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല, എല്ലാത്തിനും കാരണം എന്റെ ആരാധകരാണ്, എന്നെ ഞാനാക്കിയ അവരോട് എന്നും നന്ദിയുള്ളവനാണ് ഞാൻ. അതിനാൽ ഞാൻ രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചു, നിങ്ങളുടെ പ്രിയപ്പെട്ട അർജുനായി തുടരും. ഒത്തിരി സ്നേഹത്തോടെ,സിബ്ബു സൂര്യൻ’ – എന്നായിരുന്നു സോഷ്യൽ മീഡിയ കുറിപ്പിൽ സിബ്ബു പറഞ്ഞത്.

‘അർജുൻ’ ആയി തുടരാനുള്ള താരത്തിന്റെ തീരുമാനത്തെ ആഘോഷപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button