BollywoodCinemaGeneralIndian CinemaLatest News

നിർമ്മാതാക്കളുടെയോ ഇൻഡസ്ട്രിയുടെയോ തെറ്റല്ല: ബോളിവുഡിലെ വേതന വ്യത്യാസത്തെ കുറിച്ച് തപ്‌സി പന്നു

ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ് തപ്‌സി പന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് തപ്സി ആരാധക മനസ്സിൽ ഇടം നേടിയത്. ഇപ്പോളിതാ, ബോളിവുഡിലെ വേതന വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. സിനിമ മേഖലയിൽ വേതന വ്യത്യാസം കാണിക്കുന്നത് നിർമ്മാതാക്കളുടെയോ ഇൻഡസ്ട്രിയുടെയോ തെറ്റല്ലെന്നാണ് താരം പറയുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകളെ സമൂഹം വേണ്ട രീതിയിൽ പിന്തുണയ്ക്കാത്തതുകൊണ്ടാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നതെന്നും തപ്‍സി പറയുന്നു.

Also Read: ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് വീണ്ടും പരിക്ക്: ലാത്തിയുടെ ചിത്രീകരണം നിർത്തി

തപ്സി പന്നുവിന്റെ വാക്കുകൾ:

സിനിമ മേഖലയിൽ വേതന വ്യത്യാസം കാണിക്കുന്നത് നിർമ്മാതാക്കളുടെയോ ഇൻഡസ്ട്രിയുടെയോ തെറ്റല്ല. സ്ത്രീ കേന്ദ്രീകൃത സിനിമകളെ സമൂഹം വേണ്ട രീതിയിൽ പിന്തുണയ്ക്കാത്തതുകൊണ്ടാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് നിർത്തൂ, പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്ന പിന്തുണയും സംഭാവനയും പോലെ ഇരിക്കും വേതനത്തിൽ വരുന്ന വ്യത്യാസവും.

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾക്ക് തിയേറ്ററുകളിൽ വേണ്ട സ്വീകാര്യത ലഭിക്കുന്നില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് മികച്ച നിരൂപണം ലഭിച്ചാൽ മാത്രമാണ് അത്തരം സിനിമകൾ പ്രേക്ഷർ തിയേറ്ററിൽ പോയി കാണുന്നുള്ളൂ. എന്നാൽ, ഒരു സൂപ്പർ ഹീറോ ചിത്രമാണെങ്കിൽ പ്രീ ബുക്കിംഗ് കൊണ്ട് റിലീസിന് മുന്നേ തന്നെ ചിത്രം ഹിറ്റ് ആയി മാറുന്നു.

shortlink

Related Articles

Post Your Comments


Back to top button