CinemaGeneralIndian CinemaKollywoodLatest News

എ ആർ റഹ്മാന്റെ സം​ഗീതവും ശബ്ദവും: കോബ്രയിലെ പുതിയ ഗാനം എത്തി

തെന്നിന്ത്യൻ നടൻ വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് കോബ്ര. ഡിമോന്റി കോളനി, ഇമൈക്ക നൊടികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അജയ് കോബ്രയുമായി എത്തുന്നത്. കെജിഎഫിലൂടെ ശ്രദ്ധേയയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഉയിർ ഉരുകുതെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നതും എ ആർ റഹ്മാനാണ്.

Also Read: ശൈവ ഭക്തരായ ചോളന്മാർക്കെന്തിന് വൈഷ്ണവ തിലകം: പൊന്നിയിൻ സെൽവനെതിരെ സോഷ്യൽ മീഡിയ

സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൃണാളിനി, പദ്മപ്രിയ, മാമുക്കോയ, മിയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button