CinemaGeneralIndian CinemaLatest News

അന്ന് പ്രതിഫലം 500 രൂപ, ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ: സാമന്തയുടെ കഥ ഇങ്ങനെ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. നിരവധി വേഷങ്ങളിലൂടെ സാമന്ത ആരാധക മനസ്സിൽ ഇടം നേടി. 2010 ലാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സാമന്തയിപ്പോൾ. ഫാമിലി മാന്‍ സീരീസിലെ അതിഗംഭീര പ്രകടനം സാമന്തയ്ക്ക് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു.

ഇപ്പോളിതാ, തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നുവെന്നാണ് സാമന്ത പറയുന്നത്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ട്രെയ്‌ലര്‍ വന്നതിന് പിന്നാലെയാണ് സാമന്തയുടെ ഈ വെളിപ്പെടുത്തല്‍ ചര്‍ച്ചയായത്. അക്ഷയ് കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തില്‍ പങ്കെടുത്തത്.

Also Read: ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞ്’: ഡയറക്ട് ഒ.ടി.ടി റിലീസിന്

‘എനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നു.സിനിമയിലായിരുന്നില്ല. ഒരു ഹോട്ടല്‍ കോണ്‍ഫറന്‍സില്‍ ഹോസ്റ്റായി ജോലി ചെയ്യുകയായിരുന്നു അന്ന് ഞാൻ. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുമ്പോഴായിരുന്നു അത്. എട്ട് മണിക്കൂറായിരുന്നു ജോലി ചെയ്തത്’, സാമന്ത പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button