CinemaGeneralLatest NewsNEWS

‘റോക്കട്രി’ തീർച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമയാണ്: രജനികാന്ത്

ആർ മാധവൻ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നമ്പി നാരായണന്റെ കഥാപാത്രമായി എത്തുന്നതും ആർ മാധവൻ തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. ഇപ്പോഴിതാ, സിനിമയെ അഭിനന്ദിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്.

‘റോക്കട്രി’ – തീർച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമയാണെന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിനായി നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.

Read Also:- പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്ത്’: ചിത്രത്തിൽ കാളിദാസ് ജയറാമും

ആഗോള തലത്തിൽ വരെ പ്രശംസ നേടിയ ചിത്രം ജൂലൈ ഒന്നിനാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവ കൂടാതെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ആർ മാധവന്റെ ട്രൈ കളർ ഫിലീസും വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിമ്രാനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രഥമ പ്രദർശനം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button