CinemaGeneralIndian CinemaLatest NewsMollywood

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

നടൻ ശ്രീജിത്ത് രവിയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് കുട്ടികൾക്ക് മുന്നിൽ നഗ്നത കാട്ടിയത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Also Read: സാഹോദര്യത്തിന്റെ സൗന്ദര്യം നിറച്ച് പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി

ഏതാനും വർഷങ്ങൾക്ക് മുൻപ് പാലക്കാട് വെച്ചും സമാനമായ സംഭവത്തിൽ
ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. 2016ൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്തു എന്നായിരുന്നു കേസ്.

shortlink

Related Articles

Post Your Comments


Back to top button