CinemaComing SoonGeneralLatest NewsNEWS

ധ്യാൻ ശീനിവാസന്റെ നദികളിൽ സുന്ദരി യമുന: ചിത്രീകരണം ആരംഭിക്കുന്നു

ധ്യാൻ ശീനിവാസനും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. സിനിമാറ്റിക്ക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, മുരളി കുന്നുംപുറത്ത് എന്നിവർ നിർമ്മിക്കുന്ന ചിത്രം വിജേഷ് പണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

കണ്ണൂരിൻ്റെ സാമൂഹ്യവും, രാഷ്ടീയവും പശ്ചാത്തലമാക്കി രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനു പയ്യന്നൂർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Read Also:- ബ്രാഡ് പിറ്റിന്റെ കോമഡി ആക്ഷൻ ത്രില്ലർ ബുള്ളറ്റ് ട്രെയിൻ: റിലീസ് പ്രഖ്യാപിച്ചു

മനു മഞ്ജിത്ത്, നിധീഷ് നടേരി എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി, ഛായാഗ്ദഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-അജയൻ മങ്ങാട്. കോസ്റ്റ്യും ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ് – ജയൻ പൂങ്കുളം, നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ. സെപ്റ്റംബർ ഇരുപത് മുതൽ ചിത്രത്തിൻ്റെ ചിത്രീകരണം തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ആരംഭിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button