CinemaComing SoonLatest NewsNEWS

മിന്നല്‍ മുരളിക്കുശേഷം പുതിയ ചിത്രവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്: സൂചന നൽകി സോഫിയ പോള്‍

മിന്നല്‍ മുരളിക്കുശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ പുതിയ ചിത്രമൊരുങ്ങുന്നു. തെന്നിന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവിനൊപ്പമുള്ള ചിത്രമാണ് സോഫിയ പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവേശം പകരുന്ന ഒരു ഒത്തുചേരല്‍ വൈകാതെ സംഭവിക്കുമെന്നാണ് ചിത്രത്തിന് സോഫിയ പോള്‍ നല്‍കിയിരിക്കുന്ന കുറിപ്പ്. എന്നാൽ, പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സോഫിയ നല്‍കിയിട്ടില്ല.

അന്‍വര്‍ റഷീദ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിന്‍റെ സഹനിര്‍മ്മാതാക്കളായിരുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സ്വന്തമായി നിര്‍മ്മിച്ച ആദ്യ ചിത്രം ഡോ. ബിജുവിന്‍റെ കാട് പൂക്കുന്ന നേരം ആയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നിവ കൂടാതെ ഒടിടിയില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റായിമാറിയ മിന്നല്‍ മുരളിയുടെ നിര്‍മ്മാതാക്കളും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സായിരുന്നു.

ഇരുമുഖന്‍, കമ്മാരസംഭവം, കെജിഎഫ്, കൈതി, സര്‍പട്ട പരമ്പരൈ, ബീസ്റ്റ് തുടങ്ങി ശ്രദ്ധേയ ഫിലിമോഗ്രഫിയാണ് ആക്ഷന്‍ ഡയറക്ടര്‍മാരും ഇരട്ട സഹോദരന്മാരുമായ അന്‍പറിവിന്റേത്. ഇതില്‍ കെജിഎഫ് ചാപ്റ്റര്‍ 1ന് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. അന്‍പുമണി, അറിവുമണി എന്നിവരാണ് അന്‍പറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്.

Read Also:- കമൽഹാസന്റെ ‘വിക്രം’ ഒടിടിയില്‍

പ്രമുഖ ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ സ്റ്റണ്ട് ശിവ, പീറ്റര്‍ ഹെയ്ന്‍, വിജയന്‍, കെച്ച ഖംഫക്ഡേ, സില്‍വ, ദിനേശ് സുബ്ബരായന്‍ എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഇരുവരും സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button