CinemaGeneralIndian CinemaLatest NewsMollywood

സാമൂഹ മാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്: കടുവ വിവാദത്തിൽ തിരക്കഥാകൃത്ത്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ചിത്രത്തിലെ ഭിന്നശേഷിക്കാർക്കെതിരെയുള്ള പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ മാപ്പ് ചോദിച്ച് സംവിധായകൻ ഷാജി കൈലാസ് രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം. ഡയലോ​ഗിലൂടെ ഒരു കഥാപാത്ര സൃഷ്ടിയാണ് വിചാരിച്ചതെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റം വരുത്താൻ വേണ്ട ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും ജിനു പറഞ്ഞു. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിനു ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ഒറ്റഷോട്ടിലെ മമ്മൂട്ടി നടനം: കൗതുകമായി നൻപകൽ നേരത്ത് മയക്കം ടീസർ

ജിനു എബ്രഹാമിന്റെ വാക്കുകൾ:

സാമൂഹ മാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധിച്ചത്. സെൻസർ ബോർഡ് ഈ സിനിമ കണ്ടപ്പോഴും അവരുടെ ഭാഗത്ത് നിന്നും കട്ട് ചെയ്യാനോ, മ്യൂട്ട് ചെയ്യാനോ ഉള്ള നിർദേശം ലഭിച്ചില്ല. ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടില്ല, നമുക്ക് തോന്നിയതുമില്ല. സിനിമ ഇറങ്ങി ഒരു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ വന്നത്, ആലോചിച്ചപ്പോൾ ശരിയാണ്. അത്തരം ആളുകൾക്ക് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അത് മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

നമ്മുടെ നായകന്മാർ എപ്പോഴും മഹത് വചനങ്ങൾ പറയുകയും തെറ്റുകൾ പറയാതിരിക്കുകയും ചെയ്യുന്ന ആളുകൾ ആണല്ലോ. ചില തെറ്റുകൾ പറയുന്ന, ചില ലൂസ് ടോക്കുകൾ പറയുന്ന, ചില എടുത്ത് ചാട്ടങ്ങൾ ഉള്ള നായക കഥാപാത്രത്തെയാണ് ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ ഡയലോഗ് പറയുന്നത് തന്നെ ‘എന്നേക്കാൾ ലോകപരിചയവും വിവരവും ഒക്കെയുള്ള ആളാണ് നിങ്ങൾ, ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നല്ല സെൻസിൽ എടുക്കണം’ എന്ന് പറഞ്ഞിട്ടാണ്. പറയുന്നത് തെറ്റാവാം, മോശമായി ചിത്രീകരിക്കപ്പെടാം എന്ന് അറിയാവുന്ന രീതിയിൽ പറയുന്ന ഒരു ഡയലോ​ഗ് കൂടിയാണത്.

shortlink

Related Articles

Post Your Comments


Back to top button