CinemaGeneralIndian CinemaLatest NewsMollywood

ചോദ്യം ചെയ്യാൻ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വെളിച്ചം കാണണം: സംയുക്ത മേനോൻ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സംയുക്ത മേനോൻ. പോപ്‌കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. എന്നാൽ, ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ശ്രദ്ധ നേടുന്നത്. ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണെന്നുമാണ് താരം പറയുന്നത്. ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളിൽ ഒന്നും ഔദ്യോഗികമായി അംഗത്വം എടുത്തിട്ടില്ലെന്നും സംയുക്ത പറഞ്ഞു. ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ, അതിന് കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും നൽകി അതിന്റെ ഭാ​ഗമാകാൻ കഴിയും എന്ന് തോന്നാത്തത് കൊണ്ടാണ് അം​ഗത്വം എടുക്കാത്തതെന്നും നടി പറഞ്ഞു. പുതിയ ചിത്രമായ കടുവയുടെ പ്രചരാണാർത്ഥം നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

സംയുക്തയുടെ വാക്കുകൾ:

അമ്മ, ഡബ്ല്യുസിസി എന്നീ സംഘടനകളിൽ ഒന്നും ഞാൻ അം​ഗത്വം എടുത്തിട്ടില്ല. ഡബ്ല്യുസിസിയുടേതായി സൈബർ സുരക്ഷയെക്കുറിച്ചുളള ഒരു സെമിനാറിലാണ് ഞാൻ പങ്കെടുത്തത്. ഇതല്ലാതെ അമ്മയിലും ഡബ്ല്യുസിസിയിലും ഞാൻ അം​ഗമല്ല. അതിനുളള കാരണം എന്താണെന്ന് വെച്ചാൽ ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ അതിന് നമ്മൾ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും ഉണ്ട്. അത് കൊടുക്കാൻ പറ്റുന്ന, ആ സംഘടനയ്ക്ക് വേണ്ട ഡിസിപ്ലിൻ പാലിക്കാൻ പറ്റുന്ന ഒരു അം​ഗം ആയിരിക്കും ഞാനെന്ന് വിശ്വസിക്കുന്നില്ല. അതേസമയം, ഈ രണ്ട് സംഘടനകളും അത്യാവശമാണ്.

ഞാൻ പഠിച്ച സ്‌കൂളിൽ ക്യാപ്റ്റൻ എപ്പോഴും ആൺകുട്ടി ആയിരുന്നു. പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാൻ മാത്രമേ കഴിയു, അത് അവിടുത്തെ റൂളാണ്. പിന്നീട് ഈ മൂവ്‌മെന്റ്‌സ് വരുമ്പോഴും, ചർച്ചകൾ വരുമ്പോഴും നമ്മൾ ഇക്വാലിറ്റിയെക്കുറിച്ച് സംസാരിക്കുമ്പോഴും ഒക്കെയാണ് നമ്മൾക്ക് അവിടെ ഒരു പ്രശ്‌നം ഉണ്ടായിരുന്നതായി മനസ്സിലാകുന്നത്.

Also Read: ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്: ഛുപ് ടീസർ പുറത്ത്

സിനിമകളിൽ സ്ത്രീകളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ, കഥാപാത്രങ്ങളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ, ഡയലോഗുകൾ ഇതെല്ലാം ആരെങ്കിലും ചൂണ്ടിക്കാട്ടുന്ന സമയത്താണ് ഇതിലൊരു പ്രശ്‌നം ഉണ്ടെന്ന് മനസ്സിലാകുന്നത്. ആ പ്രശ്നം ആദ്യം മുന്നോട്ട് വെക്കുന്നു, അതിൽ ചർച്ചകൾ നടക്കുന്നു, പിന്നീടാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്നത് ചോദ്യം ചെയ്യാൻ ആള് ഉണ്ടാകുക എന്നതാണ്, അത് നല്ലൊരു കാര്യമാണ്. ഞാൻ അതിൽ അം​ഗമല്ലെങ്കിലും അവർ മുന്നോട്ട് വെക്കുന്ന പല കാര്യങ്ങളും ഈ പറഞ്ഞത് പോലെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വെളിച്ചം കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button