CinemaGeneralIndian CinemaLatest NewsMollywood

സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു

ചലച്ചിത്ര, പരസ്യ സംവിധായകൻ കെ എൻ ശശിധരൻ (72) അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ ഇന്ന്  പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.

തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശശിധരൻ ആദ്യം സംവിധാനം ചെയ്തത് അക്കരെ എന്ന ചിത്രമാണ്. പി കെ നന്ദന വർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു.

Also Read: ശ്രീലേഖയുടെ പരാമർശം ദിലീപിനെ രക്ഷിക്കാനുള്ള ക്യാമ്പയിനിന്റെ ഭാ​ഗം: പ്രതികരണവുമായി ദീദി ദാമോദരൻ

2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. ആദ്യകാലത്ത് സിനിമ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ഏറെ പ്രചാരത്തിലുണ്ടായിരുന്ന വനമാല സോപ്പിന്റെ പരസ്യം ശശിധരൻ സംവിധാനം ചെയ്തതാണ്. സിദ്ദിഖും കാവ്യാ മാധവനുമാണ് പരസ്യ ചിത്രത്തിൽ അഭിനയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button