CinemaGeneralIndian CinemaLatest News

ചടുലമായ ചുവടുകൾ, കിടിലൻ ലുക്കിൽ വിജയ് ദേവരകൊണ്ട: തരം​ഗമായി ലൈഗറിലെ അക്കടി പക്കടി ​ഗാനം

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ലൈ​ഗർ. പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അക്കടി പക്കടി എന്ന് തുടങ്ങുന്ന ​ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഇപ്പോളിതാ, ഈ ​ഗാനം സമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്. ഒരു പെപ്പി നമ്പർ ആയ ഗാനം യൂട്യൂബ് പ്രീമിയർ ചെയ്തപ്പോൾ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

Also Read: കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്: പ്രശാന്ത് നീൽ

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. കയ്യില്‍ ഒരു ചെണ്ട് റോസപ്പൂക്കള്‍ പിടിച്ച് പൂര്‍ണ ന​ഗ്നനായിട്ടായിരുന്നു വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഒരു ചായക്കടക്കാരനിൽ നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ് മാർഷ്യൽ ആർട്‌സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റ് അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും.

 

shortlink

Related Articles

Post Your Comments


Back to top button