CinemaGeneralIndian CinemaLatest NewsMollywood

നിർമ്മാതാവായി ജോൺ എബ്രഹാം: അനശ്വര രാജന്റെ മൈക്ക് റിലീസിന് ഒരുങ്ങുന്നു

ബോളിവുഡ് നടൻ ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 19നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടൻ ജോൺ എബ്രഹാം തന്നെയാണ് റിലീസ് തിയതി അറിയിച്ചത്.

വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമകാലീന പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ആഷിഖ് അക്ബർ അലിയുടേതാണ് രചന.  സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ശിവപ്രസാദ് ഒരുക്കുന്ന ചിത്രമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നിർവ്വഹിക്കുന്നത്.

Also Read: ഡിയർ ഫ്രണ്ട് നെറ്റ്ഫ്ലിക്സിൽ ഹിറ്റ്: ടൊവിനോ ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണം

രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button