CinemaGeneralIndian CinemaKollywoodLatest News

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്: പ്രശാന്ത് നീൽ

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായത്. തിയേറ്ററിൽ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ ചിത്രം ഒടിടിയിലും ജൈത്രയാത്ര തുടരുകയാണ്. ഒടിടി റിലീസിന് പിന്നാലെയും നിരവധി പേരാണ് സിനിമയെയും അണിയറ പ്രവർത്തകരേയും അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്.

ഇപ്പോളിതാ, വിക്രമിനെ പ്രശംസിച്ച് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ് എന്ന് അദ്ദേഹം പറയുന്നു.

Also Read: ‘വണങ്കാൻ’: സൂര്യ – ബാല ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു

‘ലോകേഷ്, നിങ്ങളുടെ വർക്കിന്റെ ഒരു ആരാധകനാണ് ഞാൻ. വിക്രമിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്. അനിരുദ്ധ് നിങ്ങൾ ഒരു റോക്ക്സ്റ്റാർ തന്നെ. അൻപറിവിനെയോർത്ത് അഭിമാനം തോന്നുന്നു. റോളക്സ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. സൂര്യ സാർ നിങ്ങൾ തകർത്തു’, പ്രശാന്ത് നീൽ ട്വിറ്ററിൽ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button