CinemaGeneralIndian CinemaLatest NewsMollywood

അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണ്, നഷ്ടപ്പെട്ടത് അയാൾക്കാണ്, അതിനുള്ള കാരണം അയാളുടെ വളർച്ചയായിരുന്നു: അഖിൽ മാരാർ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് സംവിധായകൻ അഖിൽ മാരാർ രം​ഗത്ത്. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപ് ആണെന്നാണ് അഖിൽ പറയുന്നത്. ദിലീപിനെ വീഴ്ത്താൻ തക്കം പാർത്തിരുന്നവരാണ് കേസും ​ഗൂഢാലോചനയും നടത്തിയതെന്നും ദിലീപ് തിരിച്ചുവരാതിരിക്കാനാണ് ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും അഖിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു അഖിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഖിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ദിലീപിനൊപ്പമുള്ള ചിത്രവും അഖിൽ പങ്കുവച്ചിട്ടുണ്ട്.

 

അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

DGP റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ
പറയുന്നത് വിശ്വസിക്കാൻ പറ്റില്ല…
സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും…
അവരെയും വിശ്വാസമില്ല..
പകരം ഇവർക്ക് വിശ്വാസമാണ് …ആരെ..?
1.ബാലചന്ദ്ര കുമാറിനെ…
അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി…തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ..അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോര്ഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ..
നിങ്ങൾ ഒന്നാലോചിച്ചു നോക്കു..
നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നൽകുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ യിൽ അവൻ പകർത്തിയിരിക്കുന്നു..
അവന് പണം കൊടുക്കണം…
ഇത്തരത്തിൽ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്…
2.കേരള പോലിസിനെ
ചിരിപ്പിച്ചു കൊല്ലും…
സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു..
അതി ജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ്..അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു..
അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം..
അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്..
100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്..
സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്തു…
അഖിൽ മാരാർ

shortlink

Related Articles

Post Your Comments


Back to top button