CinemaGeneralIndian CinemaLatest NewsMollywood

‘ചോലപ്പെണ്ണേ’: മലയാളത്തിൽ വീണ്ടും റഹ്മാൻ മാജിക്ക്

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിജയ് യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. യോദ്ധയാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവ്വഹിച്ച മലയാള സിനിമ.

Also Read: നിലൈ മറന്തവൻ: ട്രാൻസിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു

ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരുക്കുന്നത്.

ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ നായകനായെത്തിയ  വിസ്മയത്തുമ്പത്താണ് ഫാസിൽ അവസാനമായി നിർമ്മിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button