CinemaGeneralIndian CinemaKollywoodLatest News

‘ലേഡി സൂപ്പർ സ്റ്റാർ 75’: നയൻതാരയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

പല നടിമാരും പല കാലങ്ങളിലായി വന്നു പോയെങ്കിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രേമികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന തിളക്കമാർന്ന അഭിസംബോധന നൽകിയത് നയൻതാരയ്ക്കാണ്. ഇപ്പാേളിതാ, താരത്തിന്റെ 75-ാമത്തെ ചിത്രം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സീ സ്റ്റുഡിയോസ് ആണ് സിനിമ നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.

Also Read: പെപ്പെയായി അർജുൻ ദാസ്: അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു

ശങ്കറിന്റെ സഹസംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ജയ്, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. സിനിമയിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ദിനേശ് കൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

നിലവിൽ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‍ലി ഒരുക്കുന്ന ജവാൻ എന്ന ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്. നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അൽഫോൻസ് പുത്രൻ ഒരുക്കുന്ന ​ഗോൾഡ് എന്ന ചിത്രത്തിലും നയൻതാരയാണ് നായികയായെത്തുന്നത്. പൃഥ്വിരാജാണ് ​ഗോൾഡിൽ നായകനായെത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button