CinemaGeneralIndian CinemaLatest News

കെജിഎഫ് താരം യഷിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു: പ്രഖ്യാപനത്തിന് മുൻപേ ഹിറ്റായി ‘യഷ് 19’

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യ ലെവലിൽ ആരാധകരെ സൃഷ്ടിച്ച നടനാണ് യഷ്. കെജിഎഫിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ റോക്കി ഭായ് ആയി മാറിയിരിക്കുകയാണ് താരം. കന്നഡയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് യഷ് എന്ന നടനെ പ്രേക്ഷകർ ഏറ്റെടുത്തത്. ബോക്സ് ഓഫീസിൽ കുതിച്ച കെജിഎഫ് രണ്ടാം ഭാഗവും പ്രേക്ഷകരിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. സിനിമയിലെ യഷിന്റെ അഭിനയ മികവും ശ്രദ്ധേയമായിരുന്നു.

Also Read: അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം: കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ

ഇപ്പോളിതാ, യഷിന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനത്തിന് മുൻപേ തന്നെ സോഷ്യൽ മീഡിയൽ ‘യഷ് 19’, ‘യഷ് ബോസ്’ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾ തരംഗമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളും സജീവമാണ്. ‘ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം’, ‘യഷ് നാളെ ചെന്നൈയിലേക്ക് പോകുന്നു’, ‘2 ദിവസത്തിനുള്ളിൽ പുതിയ സിനിമയുടെ അപ്‌ഡേറ്റും ഒഫീഷ്യൽ ടൈറ്റിലും പ്രഖ്യാപിച്ചേക്കും’ എന്നിങ്ങനെയുള്ള ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

അതേസമയം, പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിൽ യഷ് അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. എന്നാൽ, അണിയറ പ്രവർത്തകരിൽ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button