CinemaGeneralLatest NewsNEWS

ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി, റോളക്‌സ് കിക്ക് അസ്: അല്‍ഫോണ്‍സ് പുത്രന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ വിക്രം ജൂലൈ എട്ടിന് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ, ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.

ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ തനിക്കിഷ്ടമായെന്നും ചിത്രം വിസ്മയിപ്പിച്ചെന്നും അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ ഫഹദിന്റെ അമര്‍ സഹായിച്ചെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേർത്തു.

‘ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിനെ പോലെ മാസായിരുന്നു. റോളക്‌സ് കിക്ക്അസായിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ അമര്‍ സഹായിച്ചു. എസിപി പ്രഭഞ്ജന്‍ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്‌നേഹവും അറിയിക്കുന്നു’ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

കമല്‍ഹാസനൊപ്പം ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മ്മാണം.

Read Also:- കമൽ ഹാസന്റെ ‘ആളവന്താൻ’ ത്രീഡി പതിപ്പ് ഒരുങ്ങുന്നു

സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. നേരത്തെ, ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍ന സാക്ഷാത്‍കാരമാണ് ഇതെന്നാണ് വെളിപ്പെടുത്തിയിരുന്നു. ‘പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു’ ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button