BollywoodCinemaGeneralIndian CinemaLatest News

ജവാനിൽ അതിഥി താരമായി വിജയ്: നടൻ അഭിനയിക്കുന്നത് പ്രതിഫലം വാങ്ങാതെ

ഷാരൂഖ് ഖാനെ നായകനാക്കി തെന്നിന്ത്യൻ സംവിധായകൻ അറ്റ്‍ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ബോളിവുഡ് സിനിമ ലോകത്തിനോടൊപ്പം തെന്നിന്ത്യൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അറ്റ്‍ലിയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന വിവരവും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

Also Read: മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് മാറട്ടെ, അദൃശ്യ ജാലകങ്ങളുടെ സെറ്റിൽ ഐസിസി രൂപീകരിച്ചു: ഡോ. ബിജു

ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വിവരമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് അഭിനയിക്കാൻ എത്തുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അറ്റ്‍ലിയുമായുള്ള സൗഹൃദം മൂലമാണ് വിജയ് പ്രതിഫലം ഒന്നും കൈപറ്റാത്തത് എന്നാണ് വിവരം.

സെപ്റ്റംബർ പകുതിയോടെയാകും വിജയ് സിനിമയിൽ ജോയിൻ ചെയ്യുക. ചിത്രത്തിനായി താരം ഒരു ദിവസമാണ് അനുവദിച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ, വിജയ് സിനിമയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button