CinemaGeneralIndian CinemaLatest NewsMollywood

മലമുകളിലെ കൊലപാതകവും അന്വേഷണവും, വ്യത്യസ്ത പ്രകടനവുമായി സൗബിൻ: ഇലവീഴാപൂഞ്ചിറ നാളെ മുതൽ

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രമുഖ തിരക്കഥാകൃത്ത്‌ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ത്രില്ലർ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂലൈ പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4 കെ എച്ച്ഡിആറിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്.

Also Read: ക്ലീനായി തീയേറ്ററിലേക്ക്: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ്

കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു ആണ് ചിത്രം നിർമ്മിക്കുന്നത്. നിധീഷിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിധീഷും ഷാജി മാറാടും ചേർന്നാണ്. ചിത്രത്തിന് വേണ്ടി മനേഷ്‌‌ മാധവനാണ് ക്യാമറ ചലിപ്പിക്കുന്നത്. സിനിമയിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത് അനിൽ ജോൺസൺ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button