CinemaGeneralIndian CinemaLatest News

ഹൻസികയുടെ മഹാ റിലീസിന് ഒരുങ്ങുന്നു: ട്രെയ്‍ലർ എത്തി

തെന്നിന്ത്യൻ താരം ഹൻസിക മൊട്‍വാനി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മഹാ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹാ. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹൻസിക മൊട്‍വാനി തന്നെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. സർവൈവൽ ത്രില്ലർ വിഭാ​ഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ നടൻ ചിമ്പുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൻസികയുടെ അൻപതാമത്തെ ചിത്രമാണ് മഹാ. എക്സ്ട്രാ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. മതി അഴകൻ ആണ് സിനിമ നിർമ്മിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജിബ്രാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്.

Also Read: കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

ചിത്രം ജൂലൈ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 2021 ജൂണിൽ തന്നെ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. 2022 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button