CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്’: വെളിപ്പെടുത്തലുമായി സംയുക്ത മേനോന്‍

കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോന്‍. ഇപ്പോൾ, മലയാള ചിത്രങ്ങള്‍ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ധനുഷ് നായകനാവുന്ന വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന് ചില റൂമറുകള്‍ ഇടക്ക് പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ താരം ഇതിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സംയുക്തയുടെ വാക്കുകൾ ഇങ്ങനെ;

മധുരമുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ സംരംഭവുമായി രമേശ് പിഷാരടി

‘എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാല്‍, വലിയ തോതില്‍ വൈറലായി. ഇത്രയും നാളത്തെ പ്രൊഷണല്‍ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളര്‍ന്നു. ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു. അഭിമുഖങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതിന് ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി.

മനസ് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചോര്‍ത്താണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് തിരിച്ചടി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്താണോ അതിനെ ആളുകള്‍ സ്‌നേഹിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button