GeneralLatest NewsNEWSTollywood

കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ചിത്രമാണ് 'വിക്രാന്ത് റോണ'

തെന്നിന്ത്യൻ താരം കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ‘വിക്രാന്ത് റോണ’ കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ. പൂർണമായും ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം കേരളത്തിലെ മുൻ നിര വിതരണ കമ്പനികളിൽ ഒന്നായ വേഫേറർ ഫിലിംസാണ് എത്തിക്കുന്നത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന, ഫാന്റസി ആക്ഷൻ ചിത്രമായ ‘വിക്രാന്ത് റോണ’ ജൂലൈ 28ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായിക. 95 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം കന്നഡ ഇൻഡസ്ട്രയിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

read also: ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച നടൻ: ജയറാം, അഞ്ജലി മേനോൻ വിവാദങ്ങളിൽ നിറഞ്ഞ പ്രതാപ് പോത്തന്‍

ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും സുദീപിൻ്റെ കിച്ച ക്രീയേഷൻസും ചേർന്നാണ് നിർമ്മാണം. വില്യം ഡേവിഡ് ആണ് ചായാഗ്രഹണം. ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button