CinemaLatest NewsNew ReleaseNEWS

രാജ്‍കുമാര്‍ റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ്‌ ഇന്നു മുതൽ

രാജ്‍കുമാര്‍ റാവു നായകനാവുന്ന പുതിയ ചിത്രമാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. 2020ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഹിറ്റിന്റെ റീമേക്കാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. നേരത്തെ, ചിത്രത്തിന്റെ ഗാനങ്ങളും, ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘വിക്രം റാവു’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്.

ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് മണികണ്ഠൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ് ദ ഫസ്റ്റ് കേസ് നിര്‍മ്മിക്കുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.

Read Also:- മിതാലിയായി തപ്‌സി പന്നു: സബാഷ് മിത്തു ഇന്നു മുതൽ

ബധായി ദൊ എന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹര്‍ഷവർദ്ധൻ കുല്‍ക്കര്‍ണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂമി പെഡ്‍നേകറാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബധായി ദൊ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button