CinemaGeneralLatest NewsNEWS

വളരെക്കാലം ഓർത്തിരിക്കാൻ നന്നായി എഴുതിയതും നന്നായി നിർമ്മിച്ചതുമായ ഒരു സിനിമയാണിത്: സൂര്യ

ജൂലൈ പതിനഞ്ചിന് തിയേറ്ററുകളിലെത്തിയ സായി പല്ലവി ചിത്രമാണ് ‘ഗാർഗി’. സ്ത്രീ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഒരു കോർട്ട് റൂം ഡ്രാമായാണ് ഗാർഗി. ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഗാർഗി നിർമ്മിക്കുന്നത്. ഇപ്പോഴിതാ, ഗാർഗിയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിയിക്കുകയാണ് നടൻ സൂര്യ.

‘ഗാർഗിയ്ക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് നന്ദി. ഗാർഗിയിലൂടെ ജോയ്‌ക്കും എനിക്കും നൽകിയ സ്വീകരണത്തിനും. വളരെക്കാലം ഓർത്തിരിക്കാൻ നന്നായി എഴുതിയതും നന്നായി നിർമ്മിച്ചതുമായ ഒരു സിനിമയാണിത്. പത്രങ്ങൾ, മാധ്യമങ്ങൾ, പ്രേക്ഷകർ എന്നിവരിൽ നിന്നുള്ള സ്‌നേഹവും ആദരവും ഒരു ടീമെന്ന നിലയിൽ വളരെയധികം സ്പർശിച്ചു’ സൂര്യ ട്വീറ്റ് ചെയ്തു. നടൻ സൂര്യയുടെ പ്രൊഡക്ഷൻ ബാനറായ 2 ഡി എന്റർടെയ്ൻമെന്റായിരുന്നു ചിത്രം വിതരണം ചെയ്തത്.

Read Also:- കുഞ്ഞിലയ്ക്ക് ഒപ്പം നിൽക്കുന്നു: ചലച്ചിത്ര മേളയിൽ നിന്നും തന്റെ സിനിമ പിൻവലിക്കുന്നുവെന്ന് വിധു വിൻസെന്റ്

അച്ഛനുവേണ്ടി പൊരുതുന്ന സാധാരണക്കാരിയായ സ്‌കൂൾ ടീച്ചറുടെ കഥയാണ് ചിത്രം പറയുന്നത്. കാളി വെങ്കട്ട്, ശരവണൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button