CinemaGeneralIndian CinemaLatest NewsMollywood

പ്രണയ ജോഡികളായി രൺബീറും ആലിയയും: ആരാധകർ കാത്തിരുന്ന ബ്രഹ്മാസ്ത്രയിലെ ആദ്യ ​ഗാനം എത്തി

രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഒരു ഫാന്റസി ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമാനുഷിക ശക്തികളും മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ശിവ എന്ന കഥാപാത്രമായി ചിത്രത്തിൽ രൺബീർ എത്തുമ്പോൾ ഇഷ എന്ന കഥാപാത്രമായിട്ടാണ് ആലിയ വേഷമിടുന്നത്. സ്റ്റാർ സ്റ്റുഡിയോസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് ചിത്രം. 300 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read: സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള ചെലവ് വഹിച്ചു, കള്ളക്കേസാണിത്, കോടതിയെ സമീപിക്കും: ബാബുരാജ്

ഇപ്പോളിതാ, ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കേസരിയാ’ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യയാണ്. പ്രീതം ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. അരിജിത്ത് സിംഗ് ആണ് പാടിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിന്റെ ട്രെന്റിംഗ് ലിസ്റ്റിൽ ​​ഗാനം ഇടംപിടിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സെപ്തംബർ 9ന് ചിത്രം പുറത്തിറങ്ങും. അസ്ത്രാവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്ന സിനിമ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്.

 

shortlink

Related Articles

Post Your Comments


Back to top button