CinemaGeneralIndian CinemaKollywoodLatest News

വിഷ്ണു വിശാലും ഇന്ദ്രജിത്തും ഒന്നിക്കുന്നു: ശ്രദ്ധ നേടി ‘മോഹൻദാസ്’ ടീസർ

വിഷ്ണു വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി കാർത്തിക് ഒരുക്കുന്ന ചിത്രമാണ് ‘മോഹൻദാസ്‘. ഇന്ദ്രജിത്തും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്കോ ത്രില്ലർ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രം ചിലരെ കൊല്ലുന്നതാണ് ടീസറിൽ കാണിക്കുന്നത്. ഏറെ നിഗൂഢതകൾ ഉള്ള സിനിമയാണ് വരാൻ പോകുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമ നിർമ്മിക്കുന്നതും വിഷ്ണു വിശാൽ തന്നെയാണ്. ജിബ്രാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഇന്ദ്രജിത്ത് വളരെ സുപ്രധാനമായ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. തമിഴ് പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത മുഖം വേണമെന്നതിനാലാണ് ഇന്ദ്രജിത്തിനെ സമീപിച്ചതെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read: 18 വർഷത്തിന് ശേഷം ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരായി

2002ൽ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന സിനിമയുടെ റീമേക്കാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. തുടർന്ന് ‘സർവ്വം’, ‘നരാഗസുരൻ’ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ക്വീൻ’ എന്ന വെബ് സീരിസിൽ എംജിആറിനെ അവതരിപ്പിച്ചതും ഇന്ദ്രജിത്ത് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button