CinemaGeneralLatest NewsNew ReleaseNEWS

ലാല്‍ സിംഗ് ഛദ്ദയുടെ തെലുങ്ക് പ്രിവ്യൂ: വികാരാധീനനായി ആമിര്‍ ഖാന്‍, വീഡിയോ പങ്കുവെച്ച് ചിരഞ്ജീവി

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരിയറിലെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നായ ലാല്‍ സിംഗ് ഛദ്ദയ്ക്കുവേണ്ടി ശാരീരികമായ വലിയ മേക്കോവറുകളാണ് ആമിര്‍ ഖാൻ നടത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ചിത്രീകരണത്തെ ബാധിച്ചതും റിലീസ് നീണ്ടുപോയതിന് കാരണമായി. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് ലാല്‍ സിംഗ് ഛദ്ദ. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ തെലുങ്ക് പ്രിവ്യൂ ഹൈദരാബാദില്‍ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടന്നു.

പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്. റിലീസിനു മുന്നോടിയായാണ് പ്രത്യേക പ്രിവ്യൂ നടന്നത്. സംവിധായകൻ എസ് എസ് രാജമൗലി, നാഗാര്‍ജുന, നാഗ ചൈതന്യ, രാം ചരണ്‍, പുഷ്‍പ സംവിധായകന്‍ സുകുമാര്‍ എന്നിവര്‍ക്കൊപ്പമിരുന്ന് ചിത്രം കാണാന്‍ ആമിര്‍ ഖാനും ഉണ്ടായിരുന്നു. ചിത്രം കണ്ട് താരത്തിനെ കെട്ടിപ്പിടിച്ചാണ് ചിരഞ്ജീവി അഭിനന്ദനം അറിയിച്ചത്.

പ്രിവ്യൂ ഷോയ്ക്കിടെയിലുള്ള വീഡിയോ ചിരഞ്ജീവി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍ക്കിടെ വികാരാധീനനായി നിൽക്കുന്ന ആമിര്‍ ഖാനെയും വീഡിയോയില്‍ കാണാം. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.

Read Also:- എംടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ് പ്രിയൻ സാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു: ഹരീഷ് പേരടി

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button