കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ അധികം സംസാരിക്കാറില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയായിട്ടാണ് വീണ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘ഞാൻ പൊതുവേ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട്. എന്നാൽ, ഞാൻ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും. ഇപ്പോഴത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയർ കഴിക്കുന്നവരാണ്. അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് ,’ വീണ വ്യക്തമാക്കി. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം പറയുന്നു.
Leave a Comment