CinemaGeneralIndian CinemaKollywoodLatest News

വിക്രമിന്റെ നായികയായി രശ്മിക എത്തും: പാ രഞ്ജിത്ത് ചിത്രം ഒരുങ്ങുന്നു

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനാവുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. സ്റ്റുഡിയോ ഗ്രാനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Also Read:

ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ചിയാൻ 61’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന നായികയാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ‘സുൽത്താൻ’, ‘വാരിസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രശ്മിക അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമായിരിക്കും ‘ചിയാൻ 61’.

ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ചിത്രം വമ്പൻ സ്‌കെയിലിൽ ഒരുക്കാനാണ് ആലോചിക്കുന്നത് എന്നും ത്രീ ഡിയിൽ ചിത്രീകരിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button