GeneralKollywoodLatest NewsNEWS

നടൻ ചിമ്പുവിന്റെ 1000 അടിയുടെ ബാനര്‍: നീക്കം ചെയ്ത് പൊലീസ്

ഒരു നടനും ഇത്ര വലിയ ഒരു ബാനര്‍ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ല.

തെന്നിന്ത്യൻ താരം ചിമ്പുവിനു 1000 അടിയുടെ ബാനര്‍. മധുരയില്‍ സ്ഥാപിച്ചിരുന്ന ബാനര്‍ പോലീസ് നീക്കം ചെയ്തു. ചിമ്പുവിന്റെ പുതിയ ചിത്രമായ ‘മഹാ’യുടെ പ്രമോഷന്റെ ഭാഗമായി ആരാധകര്‍ സ്ഥാപിച്ചതായിരുന്നു ഇത്..

അധികൃതരുടെ അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്ന് കാണിച്ച്‌ പൊലീസ് ബാനര്‍ നീക്കം ചെയ്യുകയായിരുന്നു. കോളിവുഡിലെ ഒരു നടനും ഇത്ര വലിയ ഒരു ബാനര്‍ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ല.

read also: കാരൂരിന്റെ പൊതിച്ചോറ് സിനിമയാകുന്നു: ഹെഡ്മാസ്റ്റർ ജൂലായ് 29ന് തിയേറ്ററിലെത്തും

ഹന്‍സിക മോട്‌വാനിയാണ് ചിത്രത്തിൽ നായിക. യു ആര്‍ ജമീല്‍ സംവിധാനം ചെയ്ത ‘മഹാ’യിൽ ശ്രീകാന്ത്, കരുണാകരന്‍, തമ്പി രാമയ്യ, ബേബി മനസ്വി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button