CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘തുറമുഖം’ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി

കൊച്ചി; നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിവിന്‍ പോളി. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന്, തനിക്ക് അറിയില്ലെന്ന് നിവിന്‍ പോളി പറയുന്നു. മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനൽ നടത്തിയ അഭിമുഖത്തിലായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം.

ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണമാണ് തുറമുഖത്തിന്റെ റിലീസ് നീണ്ടുപോകുന്നതെന്ന് നിവിന്‍ വ്യക്തമാക്കി. ‘കമ്മട്ടിപ്പാടം’എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിൽ നിവിന്‍ പോളിയോടൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളാകുന്ന സിനിമ: പരീക്ഷണ ചിത്രവുമായി പാർത്ഥിപൻ

തുറമുഖത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് ഗോപന്‍ ചിദംബരമാണ്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.

shortlink

Related Articles

Post Your Comments


Back to top button