CinemaLatest NewsNew ReleaseNEWS

ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് നാളെ മുതൽ പ്രദർശനത്തിനെത്തും

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ് നിർവ്വഹിക്കുന്നത്. ഫാസിലാണ് നിർമ്മാണം.

ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് എ ആർ റഹ്‍മാനാണ്. യോദ്ധ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീതം പകരുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു സർവൈവൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Read Also:- മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഉപേക്ഷിച്ചത് അഞ്ച് അഭിനേതാക്കള്‍: കാരണങ്ങൾ ഇങ്ങനെ

രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, രണ്ടര വർഷത്തിന് ശേഷമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയാള ചിത്രം തിയേറ്ററിലെത്തുന്നത്. ട്രാൻസാണ് അവസാനമായി തിയേറ്ററിലെത്തിയ ഫഹദ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button