CinemaGeneralIndian CinemaLatest NewsMollywood

‘ചെക്കൻ വേറെ ട്രാക്കാണ്’: പ്രണവിന്റെ സാഹസിക വീഡിയോ ഏറ്റെടുത്ത് ആരാധകർ

യാത്രകളോടും സാഹസികതയോടുമെല്ലാം ഏറെ ഇഷ്ടമുള്ള ആളാണ് പ്രണവ് മോഹൻലാൽ. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ സോളോ ട്രിപ്പുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

Also Read: ‘ആത്മഹത്യ ചെയ്യാൻ തയ്യാറല്ല, അവർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു’: തനുശ്രീ ദത്ത

ഇപ്പോളിതാ, പ്രണവിന്റെ മറ്റൊരു സാഹസിക വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഒരു പാറയുടെ മുകളിലേക്ക് രക്ഷാകവചങ്ങൾ ഒന്നും ഇല്ലാതെ കയറുകയാണ് താരം. പ്രണവിന്റെ സാഹസികതയെ കുറിച്ചുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു, ചെക്കൻ വേറെ ട്രാക്കാണ്’, എന്നിങ്ങനെയാണ് ചില കമന്റുകൾ. അടുത്തിടെ പ്രണവിനെ മണാലിയിൽ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച ഒരു സഞ്ചാരിയുടെ വീഡിയോയും വൈറലായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. പ്രണവിന്റെ പ്രകടനവും ആരാധകർ ഏറ്റെടുത്തിരുന്നു. കല്യാണി പ്രിയദർശനും ദർശനയുമായിരുന്നു ചിത്രത്തിലെ നായികമാർ.

 

shortlink

Related Articles

Post Your Comments


Back to top button