CinemaGeneralLatest NewsNEWS

ഞങ്ങളുടെ ദിവസം അവിസ്മരണീയമാക്കിയതിന് നന്ദി: ‘മഹാവീര്യർ’ വിജയം ആഘോഷിച്ച് നിവിൻ പോളി

നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ പുതിയ ചിത്രമാണ് മഹാവീര്യർ. കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിവിൻ പോളി.

‘മഹാവീര്യരു’ടെ റിലീസ് ദിവസം അവിസ്‍മരണീയമാക്കിയതിന് നന്ദി എന്നാണ് നിവിൻ പോളി പറയുന്നത്. ‘മഹാവീര്യരു’ടെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ഫോട്ടോയും നിവിൻ പോളി പങ്കുവെച്ചിട്ടുണ്ട്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്നുണ്ട്.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പിഎസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read Also:- ‘പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്, അതുകഴിഞ്ഞ് സിനിമ കാണണേ കാണണേ എന്നു പറയാന്‍ മടിയാണ്’: ഫഹദ് ഫാസില്‍

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button