CinemaGeneralIndian CinemaLatest NewsMollywood

കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: പകരമെത്തുന്നത് പ്രമുഖ നടി

ബോക്സ് ഓഫീസിൽ പണം വാരിയ കടുവ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ആക്ഷൻ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. മഞ്ജു വാര്യർ ചിത്രത്തിൽ നായികയായി എത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, നിലവിൽ ചിത്രത്തിൽ നായികയായി അപർണ്ണ ബാലമുരളി അഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

Also Read: കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: കാരണം വ്യക്തമാക്കി നിർമ്മാതാവ്

അജിത് നായകനാകുന്ന പുതിയ സിനിമയിൽ അഭിനയിക്കുന്നത് മൂലമാണ് മഞ്ജു വാര്യർ കാപ്പയിൽ നിന്ന് പിന്മാറിയത്. അജിത്തിന്റെ എകെ 61 പുതിയ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ഇരു ചിത്രങ്ങളും തമ്മിൽ ഡേറ്റ് ക്ലാഷ് വന്ന സാഹചര്യത്തിൽ അണിയറ പ്രവർത്തകരുമായി ധാരണയിലായ ശേഷമാണ് മഞ്ജു പിന്മാറിയത്. ഇതിന് പിന്നാലെയാണ് വേഷം അപർണ്ണ ബാലമുരളിയിലേക്ക് എത്തിയത്. ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അപർണ്ണ സിനിമയിൽ അവതരിപ്പിക്കുന്നത്.

ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അന്ന ബെൻ, ആസിഫ് അലി, ജഗദീഷ്, നന്ദു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button