CinemaGeneralIndian CinemaLatest NewsMollywood

കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: കാരണം വ്യക്തമാക്കി നിർമ്മാതാവ്

കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആസിഫ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ ആയിരിക്കും സിനിമയിൽ നായികയായി എത്തുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.

Also Read: സിമ്പു വിവാഹിതനാകുന്നു: വെളിപ്പെടുത്തി അച്ഛൻ രാജേന്ദർ

എന്നാൽ, സിനിമയിൽ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ഈ റിപ്പോർട്ട് ശരിവച്ച് നിർമ്മാതാവ് ജിനു എബ്രഹാം രം​ഗത്തെത്തി. അജിത് നായകനാകുന്ന ‘എകെ 61’ എന്ന പുതിയ ചിത്രവുമായി ഡേറ്റ് ക്ലാഷ് ആയതാണ് പിന്മാറ്റത്തിന് കാരണമെന്ന് ജിനു എബ്രഹാം പറഞ്ഞു. ‘കാപ്പ’ ഷെഡ്യൂളും ‘എകെ 61’മായി ക്ലാഷ് വന്നേക്കുമെന്ന് മഞ്ജു നേരത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുമായി സംസാരിച്ച് ധാരണയായാണ് മഞ്ജു പിന്മാറുന്നതെന്നും ജിനു എബ്രഹാം പറഞ്ഞു.

അതേസമയം, ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് കാപ്പ. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

 

shortlink

Related Articles

Post Your Comments


Back to top button