CinemaGeneralIndian CinemaLatest NewsMollywood

കുറച്ച് ഫോളോവേഴ്‌സിനെ കൂട്ടാൻ എന്തും ചെയ്യും: ‘ലോൺലി സുമ’യുടെ വൈറൽ വീഡിയോയെ കുറിച്ച് ഷീലു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീലു എബ്രഹാം. നിരവധി സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി ഷീലു എത്തിയിട്ടുണ്ട്. ഇപ്പോളിതാ, നടി ഷീലുവിന്റെ വൈറൽ ഡാൻസ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ തരം​ഗമാകുകയാണ്. ‘ലോൺലി സുമ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

Also Read: നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ്: ഒരു വർഷം കൊണ്ട് എട്ട് ചിത്രങ്ങളുമായി ഡോ. മനോജ് ഗോവിന്ദൻ

ആ വീഡിയോയും അക്കൗണ്ടും ‘നാലാം മുറ’ എന്ന സിനിമയ്ക്കായി ഒരുക്കിയതാണ് എന്നാണ് ഷീലു പറയുന്നത്. സാധാരണ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാണ് ‘ലോൺലി സുമ’ എന്നും ഷീലു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഷീലുവിന്റെ വാക്കുകൾ:

ആ വീഡിയോയും അക്കൗണ്ടും ‘നാലാം മുറ’ എന്ന സിനിമയ്ക്കായി ഒരുക്കിയതാണ്. എന്നാൽ, ചിലർ അത് ഷീലു എബ്രഹാമിന്റെ ഡാൻസ് വീഡിയോ എന്ന പേരിൽ പങ്കുവെക്കുന്നതാണ് പ്രശ്നം. സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാണ് ‘ലോൺലി സുമ’. ആ കഥാപാത്രം ചെയ്ത വീഡിയോ ആണ്. തമാശ വീഡിയോ ചെയ്യുന്ന സ്ത്രീകൾ ഉണ്ടല്ലോ. ഇത്തരം വീഡിയോ ചെയ്ത് എങ്ങനെയെങ്കിലും കുറച്ച് ഫോളോവേഴ്‌സിനെ കൂട്ടാൻ എന്തും ചെയ്യുന്ന കഥാപാത്രമാണ് സുമ.

 

shortlink

Related Articles

Post Your Comments


Back to top button