CinemaGeneralIndian CinemaKollywoodLatest News

ഒരുപാട് ചലഞ്ചുകള്‍ നേരിട്ടു, സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ്: അപർണ ബാലമുരളി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരിക്കുകയാണ് നടി ഇപ്പോൾ. തമിഴ് ചിത്രമായ സൂരരൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെയാണ് അപർണയെ തേടി പുരസ്കാരം എത്തിയത്. സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ നായകനായ സൂര്യക്കും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇപ്പോളിതാ, സിനിമയെ കുറിച്ചും അവാർഡിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് അപർണ. സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ് എന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ‘ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’: നടിയെ നടുറോഡില്‍ വച്ച് തല്ലി നടന്റെ ഭാര്യ

അപർണ ബാലമുരളിയുടെ വാക്കുകൾ:

സൂരരൈ പോട്രിന്റെ ഡബ്ബിങ് സമയത്ത് അത് ചെയ്യാന്‍ വേണ്ടി സുധ മാം എന്നെ ഒരുപാട് നിര്‍ബന്ധിക്കുമായിരുന്നു. അവര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. തമിഴ് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ ശൈലിയില്‍ ഡബ്ബ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എനിക്ക് ഒരുപാട് ട്രെയിനിങ്ങും റീഡിങ് പ്രാക്ടീസുമൊക്കെ ഉണ്ടായിരുന്നു. നമ്മള്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് നീ ഉയരങ്ങള്‍ അച്ചീവ് ചെയ്യണമെന്ന് സുധ മാം പറഞ്ഞിരുന്നു. ഒരുപാട് ചലഞ്ചുകള്‍ നേരിട്ട് ഈ അവാര്‍ഡ് അച്ചീവ് ചെയ്ത് നില്‍ക്കുമ്പോള്‍ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ് എന്ന് തോന്നുന്നു.

shortlink

Related Articles

Post Your Comments


Back to top button