CinemaGeneralIndian CinemaLatest NewsMollywood

പൃഥ്വിരാജിന്റെ തീർപ്പ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തു വിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പ്രിയ ആനന്ദ്, സിദ്ധിഖ്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവ‌രാണ് പോസ്റ്ററിൽ പ്രത്യ​ക്ഷപ്പെടുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ചുറ്റും മറ്റ് താരങ്ങളെ ഉൾക്കൊള്ളിച്ച് രസകരമായ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

Also Read: ‘സംഗീതത്തിലെ ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്’: നഞ്ചിയമ്മയോടൊപ്പമെന്ന് ബിജിപാൽ

മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. രതീഷ് അമ്പാട്ടിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘കമ്മാരസംഭവ’ത്തിന്റെയും രചന മുരളി ഗോപി ആയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. മുരളി ഗോപി ആദ്യമായി നിർമ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.

‘വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്, തീർപ്പ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  ഇഷാ തൽവാർ, ഹന്നാ റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button